ChuttuvattomThodupuzha
ഒന്നാമത് അഖില കേരള വോളീബോള്‍ ടൂര്‍ണമെന്റ് കരിങ്കുന്നത്ത് സംഘടിപ്പിക്കും


തൊടുപുഴ: കരിങ്കുന്നം ഡിജോ മെമ്മോറിയല്‍ സ്പോര്‍ട്സ് ക്ലബിന്റെ നേതൃത്വത്തില്‍ ഒന്നാമത് അഖില കേരള വോളീബോള്‍ ടൂര്‍ണമെന്റ്
സംഘടിപ്പിക്കുന്നു. കരിങ്കുന്നം നെടിയകാട് ലിറ്റില്‍ ഫ്ളവര്‍ ചര്‍ച്ച് ഫ്ളഡ്
ലൈറ്റ് സ്റ്റേഡിയത്തില്‍ 30 മുതല്‍ ഡിസംബര്‍ മൂന്ന് വരെ നടക്കും. ടൂര്‍ണമെന്റില്‍ എംജി യൂണിവേഴ്സിറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി, മട്ടന്നൂര്‍ പഴശിരാജാ എന്‍എസ്എസ് കോളേജ്, പത്തനാപുരം സെന്റ്. സ്റ്റീഫന്‍സ് കോളേജ്, എന്‍വിസി നടുക്കണ്ടം, നിര്‍മ്മല നാഗപ്പുഴ എന്നീ ടീമുകള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് എം.ജി യൂണിവേഴ്സിറ്റി, കാലിക്കട്ട് യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള വനിതാ ടീമുകളുടെ പ്രദര്‍ശന മത്സരവും നടത്തും.
