ChuttuvattomThodupuzha
ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു


തൊടുപുഴ: പടിഞ്ഞാറെ കോടിക്കുളം തൃക്കോവില്‍ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ഇന്നലെ ചേര്‍ന്ന വിശേഷാല്‍ പൊതുയോഗത്തില്‍ ഉത്സവാഘോഷ കമ്മിറ്റി രൂപീകരിച്ചു. കണ്‍വീനറായി പി.ഡി. സോമനാഥും ജോയിന്റ് കണ്‍വീനറായി സുനില്‍ കുന്നേലുമടങ്ങുന്ന 101 അംഗ കമ്മിറ്റിയെയാണ് തെരഞ്ഞെടുത്തത്. കൂടാതെ ആഘോഷം, ഫിനാന്‍സ്, ഫുഡ്, പബ്ലിസിറ്റി എന്നിവയ്ക്കായും വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. ഡിസംബര്‍ 20 മുതല്‍ 30 വരെയാണ് തിരുവത്സവം നടക്കുമെന്ന് സെക്രട്ടറി എം.ജി. രാജന്, പ്രസിഡന്റ് പി.ഡി. സോമനാഥ്, ക്ഷേത്രം കണ്‍വീനര്‍ വി.കെ. ഷിബു എന്നിവര്‍ അറിയിച്ചു.
