സ്വയം സഹായസംഘങ്ങളുടെ യോഗം സംഘടിപ്പിച്ചു


തുടങ്ങനാട്: കാര്‍ഷികവ്യവസായ മേഖലകളെ ശാക്തീകരിച്ച് മൂല്യവര്‍ധിത സംരംഭങ്ങളിലൂടെ തൊഴിലില്ലായ്മക്ക് പരിഹാരം കാണുന്നതിനും കുടുംബ വരുമാനം വര്‍ധിപ്പിക്കുന്നതിനും പര്യാപ്തമായ പരിപാടികള്‍ ആവിഷ്കരിക്കുന്നതിന് തുടങ്ങനാട് സെന്റ് തോമസ് ചര്‍ച്ച് പാരീഷ് ഹാളില്‍ ഫാ. ജോണ്സന് പുളളീന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വയം സഹായസംഘങ്ങളുടെയും മറ്റിതര സന്നദ്ധ സംഘടനകളുടെയും പ്രതിനിധികളുടെയും സംയുക്ത യോഗത്തില്‍ തീരുമാനമായി.
തുടങ്ങനാട്ടിലും സമീപപ്രദേശങ്ങളിലുമുള്ള വികസന സാധ്യതകള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ നിലവിലുള്ള പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വിശദീകരിച്ചു കൊണ്ട് മഹാത്മഗാന്ധി യൂണിവേഴ്സിററി ബിസിനസ് ഇന്നവേഷന്‍ ഇന്‍ക്യുബേഷന്‍ ഡിപ്പാര്‍ട്ടുമെന്റ് വിദഗ്ധനായ പ്രൊഫ.ഡോ. കെ. ജെ കുര്യന് (വിസിറ്റിംഗ് പ്രൊഫ. ഡി.ഐ.ഐ.സി എം.ജി യൂണിവേഴ്സിറ്റി കോട്ടയം), ജോബീഷ് തരണി എന്നിവര്‍ വിവരിച്ചു. പി.എസ്.ഡബ്ല്യു.എസ് തുടങ്ങനാട് സോണല്‍ കോ-ഓര്‍ഡിനേറ്റര്‍ ജീഷ സാബു , ടി.യു തോമസ് എന്നിവര്‍ നേതൃത്വം നല്കി.
