ChuttuvattomCrimeIdukki
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; പ്രതികുറ്റക്കാരനല്ലെന്ന് കോടതി


തൊടുപുഴ: പതിനാലുകാരിയായ ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയക്കിയെന്ന കേസിൽ ആദിവാസി യുവാവ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.പോക്സോ കേസിൽ അറസ്റ്റിലായ ഉപ്പുതറ കണ്ണംപടി സ്വദേശിയായ 21 വയസുകാരനായ ആദിവാസി യുവാവിനെയാണ് കട്ടപ്പന ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി വി. മഞ്ജു കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ട് ഉത്തരവായത്.പ്രതിക്കു വേണ്ടി അഭിഭാഷകരായ ജോബി ജോർജ്, ജയിംസ് കാപ്പൻ, ബൈജു ബാലകൃഷ്ണൻ എന്നിവരാണ് കോടതിയിൽ ഹാജരായത്.
