ChuttuvattomThodupuzha
ജന പഞ്ചായത്തിന്റെ ഭാഗമായി സ്വാഗത സംഘം രൂപികരിച്ചു


മൂലമറ്റം: ദേശീയ ജനാധിപത്യ സഖ്യത്തിന്റെ ആഭിമുഖ്യത്തില്‍ 29ന് വൈകിട്ട് 4ന് മൂലമറ്റത്ത് ‘ജന പഞ്ചായത്ത്’ നടത്തും.നരേന്ദ്ര മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍ ഏറ്റെടുത്ത് നടപ്പാക്കാതെ കേരള ജനതയെ വഞ്ചിക്കുന്ന ഇടത് സര്‍ക്കാരിന്റെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനും, പത്താം വര്‍ഷത്തിലേക്ക് കടക്കുന്ന മോദി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുവാനുമായി കേരളത്തില്‍ 2000 കേന്ദ്രങ്ങളിലാണ് ജന പഞ്ചായത്ത് സംഘടിപ്പിച്ചിരിക്കുന്നത്. മൂലമറ്റത്ത് നടക്കുന്ന പഞ്ചായത്തിന്റെ വിജയത്തിനായി ബിജെപി സംസ്ഥാന കമ്മറ്റിയംഗം പി.എ. വേലുക്കുട്ടന് കണ്‍വീനറായി സ്വാഗത സംഘം രൂപീകരിച്ചു.
