ChuttuvattomThodupuzha

അഭിഭാഷക ധനസഹായ പദ്ധതി : അപേക്ഷ ക്ഷണിച്ചു

ഇടുക്കി : നീതിന്യായരംഗത്ത് പിന്നാക്ക വിഭാഗങ്ങളുടെ (ഒബിസി) മതിയായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒബിസി വിഭാഗത്തില്‍പ്പെട്ടവരും,ഒരു ലക്ഷം രൂപ വാര്‍ഷിക വരുമാനം ഉള്ളവരും ,കേരള ബാര്‍ കൗണ്‍സിലില്‍ 2021 ജൂലൈ 1 നും 2024 ജൂണ്‍ 30 നും ഇടയില്‍ എന്റ്‌റോള്‍ ചെയ്ത് സംസ്ഥാനത്തിനകത്ത് തന്നെ പ്രാക്ടീസ് ചെയ്യുന്നവരുമായിരിക്കണം.അപേക്ഷകര്‍ ഇ ഗ്രാന്റ്സ് 3.0 എന്ന സ്‌കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം http://egtrantz.kerala.gov.in,bcdd.kerala.gov.in എന്നി വെബ് സൈറ്റുകളില്‍ നിന്നും ലഭിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ആഫീസുമായി ബന്ധപ്പെടാവുന്നതാണ് . ഫോണ്‍ 0484-2983130

 

Related Articles

Back to top button
error: Content is protected !!