IdukkiLocal Live

ഓആര്‍സി പദ്ധതിയിലേക്ക് പരിശീലകര്‍ക്കുള്ള അപേക്ഷ ക്ഷണിച്ചു

ഇടുക്കി : വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷന്‍ വാത്സല്യ വഴി നടപ്പിലാക്കുന്ന ഓആര്‍സി പദ്ധതിയുടെ ഇടുക്കി ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ് പേഴ്‌സണ്‍മാരെ തിരഞ്ഞെക്കുന്നതിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ബിരുദാനന്തര ബിരുദവും , കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തി പരിചയവും, പരിശീലനമേഖലയിലെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്കും , അല്ലെങ്കില്‍ ബിരുദവും 2 വര്‍ഷം കുട്ടികളുടെ മേഖലയിലെ പ്രവര്‍ത്തി പരിചയവും , പരിശീലനമേഖലയിലെ പ്രവര്‍ത്തി പരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മൂന്നാര്‍ , മറയൂര്‍ , പീരുമേട് , കുമളി എന്നി സ്ഥലങ്ങളില്‍ നിന്നുള്ള തമിഴ് ഭാഷ കൈകാര്യം ചെയ്യുന്ന മേല്‍ പറഞ്ഞ യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന . കൈകാര്യം ചെയ്യുന്ന സെഷനുകള്‍ക്കനുസരിച്ചായിരിക്കും ഹോണറേറിയം നല്‍കുന്നത് . അപേക്ഷകള്‍ ജൂലൈ 15 നു മുന്‍പായി ജില്ലാ ശിശു സംരക്ഷണ ഓഫീസില്‍ എത്തിക്കേണ്ടതാണ് . വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് , പൈനാവ് പി .ഒ , പൈനാവ് , ഇടുക്കി പിന്‍ – 685603 ഫോണ്‍. 7907314875

Related Articles

Back to top button
error: Content is protected !!