IdukkiLocal Live

ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

ഇടുക്കി : കേരള സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന അപ്പര്‍ പ്രൈമറി സ്‌ക്കൂള്‍ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാര്‍ക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു, ഹിന്ദി പ്രചാര സഭകളുടെ അംഗീകൃത ഹിന്ദി കോഴ്‌സുകളോ ഡിഗ്രിയോ വിജയിച്ചവര്‍ക്ക് ചേരാം. 17 നും 35 നും ഇടക്ക് പ്രായപരിധി ഉണ്ട്. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്കും പിന്നോക്കവിഭാഗക്കാര്‍ക്കും സീറ്റ് സംവരണവും ഫീസിളവും ലഭിക്കും. അവസാനത്തീയതി ജൂലൈ 10 ന് വൈകിട്ട് 5 ന് മുന്‍പായി പ്രിന്‍സിപ്പാള്‍ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂര്‍ പത്തനംതിട്ട ജില്ല എന്ന വിലാസത്തില്‍ അപേക്ഷിക്കുക. ഫോണ്‍: 8547126028, 04734296496.

Related Articles

Back to top button
error: Content is protected !!