കേരളപ്പിറവി ആഘോഷമാക്കി അരിക്കുഴ സെന്റ്. സെബാസ്റ്റ്യന്‍സ് എല്‍.പി സ്കൂളിലെ കുട്ടികള്‍


അരിക്കുഴ: കേരളത്തിലെ പതിനാല് ജില്ലകളെയും കുട്ടികള്‍ തന്നെ തയ്യാറാക്കിയ ക്യാന്‍വാസില്‍ പതിപ്പിച്ച് കേരള പിറവി ആഘോഷമാക്കി അരിക്കുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്കൂളിലെ കുട്ടികള്‍.സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന കേരളപ്പിറവി ആഘോഷം സ്കൂള്‍ ഹെഡ് മാസ്റ്റര്‍ അനീഷ് കെ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മലയാളിത്തനിമയുള്ള വേഷം ധരിച്ചു സ്കൂളില്‍ എത്തിയ കുട്ടികള്‍ കേരളത്തിന്റെ ജന്മദിന ആശംസകാര്‍ഡുകള്‍ കൈമാറുകയും മധുരപലഹാരം വിതരണം ചെയ്യുകയും ചെയ്തു. കേരള പിറവിയോടനുബന്ധിച്ച് പൊതു ജനങ്ങള്‍ക്കും കുട്ടികള്‍ക്കുമായി ഓണ്‍ലൈന്‍ ക്വിസ് മത്സരവും സംഘടിപ്പിച്ചു. സോഷ്യല്‍ സയന്‍സ് ക്ലബ് കോ കോര്‍ഡിനേറ്റര്‍ ബിറ്റി ബേബി, അധ്യാപകരായ അമല മാത്യു, അമിത തങ്കച്ചന്, മാര്‍ട്ടീന ജോര്‍ജ്, ഉമ റ്റി.എന്‍, സാലി ഷാജി വിദ്യാര്‍ത്ഥികളായ ജിയോണ്‍ നിതിന്‍, ജിലന്, നീതിന്, ആല്‍ഫിയ കുമാര്‍ എന്നിവര്‍ നേതൃത്വം നല്കി.
