ChuttuvattomThodupuzha

പൈങ്കുളം സെന്റ് തോമസ് യുപി സ്‌കൂളില്‍ ബഷീര്‍ദിനം ആചരിച്ചു

തൊടുപുഴ : പൈങ്കുളം സെന്റ് തോമസ് യുപി സ്‌കൂളില്‍ ബഷീര്‍ദിനം ആചരിച്ചു. ചടങ്ങില്‍ ബഷീറിന്റെ കഥാപാത്രങ്ങളായ മജീദും സുഹ്‌റയും, ആനവാരി രാമന്‍ നായരും, ഒറ്റക്കണ്ണന്‍ പോക്കറും , സാറാമ്മയുമൊക്കയായി വിദ്യാര്‍ത്ഥികള്‍ വേഷമിട്ടത് ഏറെ ശ്രദ്ധേയമായി. പ്രഥാനാധ്യപിക സി. റെജി മാനുവല്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബഷീര്‍ ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ബഷീര്‍ കൃതികളുടെ ആസ്വാദനക്കുറിപ്പ്, ഡോക്യുമെന്ററി പ്രദര്‍ശനം, ബഷീര്‍ കൃതികള്‍ പരിചയപ്പെടുത്തല്‍, റീല്‍സ് മത്സരം എന്നിവ സംഘടിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!