ChuttuvattomThodupuzha

കൈക്കൂലിക്കേസ് ; ചെയര്‍മാന് ഒളിയിടമൊരുക്കിയത് കോണ്‍ഗ്രസ് : എല്‍ഡിഎഫ്

തൊടുപുഴ : കൈക്കൂലിക്കേസില്‍ നഗരസഭാ ചെയര്‍മാനെ പിന്തുണയ്ക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് എല്‍ഡിഎഫ് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ വീട്ടില്‍ മൂന്നുതവണ യോഗം ചേര്‍ന്നതില്‍ രണ്ടു തവണയും ചെയര്‍മാന്‍ പങ്കെടുത്തു. ചെയര്‍മാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന യുഡിഎഫാണ് അദ്ദേഹവുമായി നിരന്തരം ബന്ധപ്പെടുന്നതും ചെയര്‍മാനെ സംരക്ഷിക്കുന്നതും. ആരോപണമുണ്ടായ ശേഷം എല്‍ഡിഎഫ് എത്ര തവണ ചെയര്‍മാനുമായി ബന്ധപ്പെട്ടെന്നു തെളിയിക്കാന്‍ തയ്യാറാണ്. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ചെയര്‍മാനുമായി പലതവണ ബന്ധപ്പെടുകയും ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്തു. ചെയര്‍മാന്‍ രണ്ട് ദിവസം സിപിഎം ഓഫീസില്‍ ഉണ്ടായിരുന്നെന്ന ആരോപണം വ്യാജമാണെന്നു തെളിയിക്കാന്‍ എന്ത് പരിശോധനയ്ക്കും തയ്യാറാണെന്നും നേതാക്കള്‍ പറഞ്ഞു.

 

 

Related Articles

Back to top button
error: Content is protected !!