ChuttuvattomThodupuzha

കൈക്കൂലിക്കേസ് : പ്രതിരോധത്തിലായി സിപിഎമ്മും ഇടത് മുന്നണിയും

തൊടുപുഴ : രാജിവയ്ക്കണമെന്ന സിപിഎമ്മിന്റെ നിര്‍ദേശം പാടേ അവഗണിച്ച് അവധിയില്‍ പോയ നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് നഗരസഭാ ഭരണസമിതിയെയും ഇടതുപക്ഷത്തെയും ഒരുപോലെ പ്രതിരോധത്തിലാക്കി. രാജി വയ്ക്കാന്‍ നിര്‍ദേശം നല്‍കിയെങ്കിലും ചെയര്‍മാന്‍ വഴങ്ങാത്തതിനെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ സിപിഎം നേതൃത്വം ഏറെ പണിപ്പെടേണ്ടി വരും. ചെയര്‍മാനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വവും ഇടതു മുന്നണിയും. രണ്ട് മാസം മുമ്പ് തന്നെ ഇടതുമുന്നണി വിട്ട് യുഡിഎഫിലേക്ക് ചേക്കേറുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ ചില നേതാക്കളുമായി സനീഷ് ജോര്‍ജ് ചര്‍ച്ച നടത്തിയിരുന്നെന്ന് വിവരമുണ്ട്.

നഗരസഭയിലെ ഒമ്പതാം വാര്‍ഡായ പെട്ടേനാട്ടില്‍ 30ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ എല്‍ഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് യുഡിഎഫിനൊപ്പം ചേരാനായിരുന്നു ആലോചന. എന്നാല്‍ ഇതുസംബന്ധിച്ച് സൂചന ലഭിച്ചതിനെത്തുടര്‍ന്ന് ചെയര്‍മാനെ കൈക്കൂലിക്കേസില്‍പ്പെടുത്തിയതാണെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ പുറത്തു വരുന്നുണ്ട്. മുന്‍കൂര്‍ ജാമ്യം ലഭിച്ചു കഴിഞ്ഞാല്‍ ചെയര്‍മാന്‍ പരസ്യമായി മാധ്യമങ്ങളെ കണ്ട് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നാണ് വിവരം. തുടര്‍ന്ന് യുഡിഎഫില്‍ ചേക്കേറാനും നീക്കങ്ങള്‍ നടത്തുന്നുണ്ട്. സനീഷ് ജോര്‍ജിനെ രാഷ്ട്രീയ രംഗത്തെത്തിച്ച കോണ്‍ഗ്രസ് നേതാവ് തന്നെയാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് സൂചന.

 

Related Articles

Back to top button
error: Content is protected !!