ChuttuvattomThodupuzha

സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാം ; ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു

തൊടുപുഴ : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലായ് സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ അക്യൂപ്രഷര്‍ ആന്റ് ഹോളിസ്റ്റിക് ഹെല്‍ത്ത് കെയര്‍ പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറു മാസമാണ് കാലാവധി. 18 വയസിനു മേല്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി ഇല്ല. ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളിലാകും കോണ്‍ടാക്ട് ക്ലാസ്സുകള്‍ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നല്‍കിയാണ് കോഴ്‌സ് നടത്തുന്നത്. http://h​t​t​p​s​:​/​/​a​p​p​.s​r​c​c​c​.i​n​/​r​e​g​i​s​t​e​r​ എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാന്‍ കഴിയും. വിശദവിവരങ്ങള്‍ http://w​w​w​.s​r​c​c​c​.i​n​ എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലയിലുള്ളവര്‍ക്ക് താഴെപ്പറയുന്ന സ്റ്റഡി സെന്ററില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. ചേരാനാഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.ഡൈനാമിക് ടച്ച് പെയിന്‍ ഹീലിംഗ് സെന്റര്‍,ഇടുക്കി കോളനി പി.ഒ., പെട്രോള്‍ പമ്പിന് എതിര്‍വശം. ചെറുതോണി. ഇടുക്കി- 685602.ഫോണ്‍. 9747036236, 8289827236

 

Related Articles

Back to top button
error: Content is protected !!