സിവിൽ സർവ്വീസ് കായികമേള സെലക്ഷൻ ട്രയൽസ് 25 മുതൽ


ഇടുക്കി: ദേശീയ സിവിൽ സർവ്വീസ് മത്സരങ്ങളിൽ പങ്കെടുക്കേണ്ട സംസ്ഥാന ടീമുകളെ തിരഞ്ഞടുക്കുന്നതിനുളള സെലക്ഷൻ ട്രയൽസ് നവംബർ 25 മുതൽ ഡിസംബർ 16 വരെ വിവിധ ജില്ലകളിൽ നടക്കും. ക്രിക്കറ്റ് സെലക്ഷൻ ട്രയൽസ് നവംബർ 25 ന് തിരുവന്തപുരത്തും ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ഡിസംബർ 1 ന് മലപ്പുറത്തും നീന്തൽ, പവർലിഫ്റ്റിംഗ് ഡിസംബർ 2 ന് ആലപ്പുഴയിലും വോളിബോൾ, ബാസ്ക്കറ്റ്ബോൾ എന്നിവയുടെ സെലക്ഷൻ ട്രയൽസ് ഡിസംബർ 5 മുതൽ 7 വരെ കോട്ടയത്ത് നടക്കും.
അത്ലറ്റിക്സ്, കാരംസ്, ചെസ്സ്, ടേബിൾ ടെന്നീസ് എന്നിവയുടെ സെലക്ഷൻ ട്രയൽസ് ഡിസംബർ 8 മുതൽ 12 വരെ തിരുവനന്തപുരത്തും വെയ്റ്റ്ലിഫ്റ്റിംഗ്, ബെസ്റ്റ് ഫിസിക്, ഷട്ടിൽ ബാഡ്മിന്റൺ എന്നീ ഇനങ്ങളുടേത് ഡിസംബർ 14 മുതൽ 16 വരെ ത്യശ്ശൂരിൽ വച്ചും നടക്കും. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കുന്നതിന് 100 രൂപ രജിട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ജില്ലയിൽ നിന്നും സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സർക്കാർ ജീവനക്കാർ മേലധികാരി സാക്ഷ്യപ്പെടുത്തിയ ഒറിജിനൽ യോഗ്യത സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സെന്ററുകളിൽ അതത് തീയതികളിൽ ഹാജരാകണം. യോഗ്യത ഫോം ജില്ലാ സ്പോർട്സ് കൗൺസിലിൽ ലഭ്യമാണ്. വിവരങ്ങൾക്ക് 9496184765, 9895112027എന്ന നമ്പറിൽ ബന്ധപ്പെടുക.
