ChuttuvattomThodupuzha
മലങ്കര അണക്കെട്ടിന്റെ സമീപ പ്രദേശങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു


മുട്ടം:മലങ്കര അണക്കെട്ടിന്റെ സമീപത്തുള്ള അമ്പാട്ട് കോളനി, ഐഎച്ച്ഡിപി, മാത്തപ്പാറ പ്രദേശങ്ങളിലേക്കുള്ള എംവിഐപി റോഡിന്റെ പരിസരം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. മുട്ടം ഗവ. പോളിടെക്നിക്ക് കോളേജിലെ എന്‍എസ്എസ് വിഭാഗത്തിന്റെയും മാത്തപ്പാറ ഹെവന്‍വാലി റെസിഡന്‍സ് അസോസിയേഷന്റെയും നേതൃത്വത്തിലാണ് പ്രവര്‍ത്തനം. വിദ്യാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം ശനിയാഴ്ച ദിവസങ്ങളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പോളിടെക്നിക്ക് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ സാം, ജ്യോതിസ്, ഹെവന്‍ വാലി റെസിഡന്‍സ് അസോസിയേഷന് പ്രവര്‍ത്തകരായ എ.എന്‍. സുനില്‍, ജോസി പുറമന, സോജി സോമന്, എന്‍.കെ. മണി, എല്‍സി കുമാര്‍, ബിന്ദു വിക്രമന്, പുഷ്പ ടി.കെ. എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
