ChuttuvattomThodupuzha

എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിളെ ആദരിച്ചു

തൊടുപുഴ : കാപ്പിത്തോട്ടം റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥിളെ ആദരിച്ചു. എം.ജി യൂണിവേഴ്‌സിറ്റി പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ആര്യക്ക് ഉപഹാരവും, ദുബൈയിലുള്ള ഇടുക്കി വെല്‍ഫയര്‍ അസോസിയേഷന്‍ നല്‍കുന്ന ലാപ്‌ടോപ്പും നല്‍കി. അധ്യാപക ജോലിയില്‍ നിന്നും വിരമിച്ച അസോസിയേഷന്‍ അംഗങ്ങളായ പി. വി. പോള്‍ , ഏലികുട്ടി ,പ്രൊഫ. ജോസഫ്, പ്രൊഫ. ടി. എം. ജോസ് എന്നിവരെ ആദരിച്ചു.ഡീന്‍ കുര്യാക്കോസ് എം. പി പരിപാടി ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് പി. വി. പോള്‍ അധ്യക്ഷത വഹിച്ചു .വാര്‍ഡ് കൗണ്‍സിലര്‍ ജിതേഷ് സി ഇഞ്ചക്കാട്ട് , ബിജു ശേഖര്‍ , ഷിജു കൊളംകുടിയില്‍, ജൂബിള്‍ ഓലിക്കുന്നേല്‍, സനല്‍ ചക്രപാണി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!