ChuttuvattomThodupuzha
ഫാ.ബീഡ് കൊരട്ടിയില്‍ അനുസ്മരണം: വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും


വാഴക്കുളം: ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന ഫാ.ബീഡ് കൊരട്ടിയില്‍ അനുസ്മരണാര്‍ത്ഥം പ്രഥമ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. 16, 17 തിയതികളിലായി സ്‌കൂള്‍ ഗ്രൗണ്ടിലാണ് അഖില കേരളാടിസ്ഥാനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി മത്സരം നടത്തുന്നത്. പൈനാപ്പിളിന്റെ പേരില്‍ പ്രശസ്തമാകുന്നതിന് മുമ്പ് വോളിബോളിന്റെ പെരുമയില്‍ അറിയപ്പെട്ടിരുന്ന വാഴക്കുളത്തെ മുതിര്‍ന്ന വോളിബോള്‍ താരങ്ങളെ ഇതോടനുബന്ധിച്ച് ആദരിക്കുമെന്ന് സംഘാടക സമിതി പേട്രണ്‍ ഫാ. മാത്യു മഞ്ഞക്കുന്നേല്‍, പ്രസിഡന്റ് ഫാ.തോമസ് മഞ്ഞക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ഫാ.ബിനു ഇലഞ്ഞേടത്ത്, വൈസ് പ്രസിഡന്റ് ഷാജി വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ഷിബു ജോസഫ്, ട്രഷറര്‍ ഫാ.ബിനോയ് ചാത്തനാട്ട് എന്നിവര്‍ അറിയിച്ചു.
