ChuttuvattomThodupuzha

സ്റ്റാഫ് ഓറിയന്റേഷന്‍ സെമിനാര്‍ നടത്തി

കരിമണ്ണൂര്‍ : സെന്റ് മേരീസ് ഫോറോന പള്ളിയുടെ നേതൃത്വത്തില്‍ അധ്യാപക-അനധ്യാപക ഓറിയന്റേഷന്‍ സെമിനാര്‍ സംഘടിപ്പിച്ചു. കരിമണ്ണൂര്‍ സെന്റ് മേരിസ് പള്ളിയുടെ കീഴിലുള്ള സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ എന്നി വിദ്യാലയങ്ങളിലെ നൂറില്‍പരം അധ്യാപക- അനധ്യാപകരെ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. തൊടുപുഴ ന്യൂമന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജെന്നി കെ. അലക്സ് പരിപാടി ഉദ്ഘാടനം ചെയ്ത് അധ്യാപക ശാക്തീകരണ സെമിനാര്‍ നയിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. സ്റ്റാന്‍ലി പുല്‍പ്രയില്‍ അധ്യക്ഷത വഹിച്ചു.

സെന്റ് ജോസഫ്സ് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി മാത്യു ആമുഖ പ്രഭാഷണം നടത്തി. ഹോളി ഫാമിലി എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.റ്റി. തോബിയാസ് , കരിമണ്ണൂര്‍ സെന്റ് ജോസഫ്സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിസോയ് ജോര്‍ജ്, സ്‌കൂള്‍ അസിസ്റ്റന്റ് മാനേജര്‍ ഫാ. മാത്യു എടാട്ട്, അധ്യാപകരായ ജസ്റ്റിന്‍ സെബാസ്റ്റ്യന്‍, മാത്യു വര്‍ഗീസ്, സെന്റ് മേരീസ് പള്ളി ട്രസ്റ്റി ഫ്രാന്‍സിസ് മാണിക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് വിദ്യാലയത്തിന്റെ നവതി ആഘോഷത്തിനായുള്ള വിവിധ കമ്മിറ്റികള്‍ രൂപീകരിച്ചു. അധ്യാപകരായ മിനി മാത്യു, സജി ജോസ്, മിനി എ. ജോണ്‍ ജീസ് എം. അലക്സ്, സിമി പോള്‍, നവീന്‍ ജോസ്, സീനിയര്‍ ക്ലാര്‍ക്ക് ഷിജോ ജോസഫ്, സെന്റ് മേരീസ് പള്ളി ട്രസ്റ്റിമാരായ സാന്റി ജോസഫ്, ലോയ്ഡ് ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!