സഹകരണം യുവ മനസ്സുകളിലേക്ക്:ജില്ലാതല ക്യാമ്പയിന് ഉദ്ഘാടനം നടത്തി


തൊടുപുഴ: കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഴുപതാമത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ക്യാമ്പയിന് ന്യൂമാന്‍ കോളേജില്‍ നടത്തി. സഹകരണം യുവ മനസ്സുകളിലേക്ക് എന്ന പ്രചരണ ക്യാമ്പയിന് കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍സ് ആന്‍ഡ് ഓഡിറ്റേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് കെ ജയകൃഷ്ണന് നിര്‍വഹിച്ചു. കേരള ബാങ്ക് കോട്ടയം ജോയിന്റ് ഡയറക്ടര്‍ പി. രാമചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. തൊടുപുഴ ന്യൂമാന്‍ കോളേജ് ബികോം സഹകരണ വകുപ്പുമായി സഹകരിച്ച് സംഘടിപ്പിച്ച ക്യാമ്പയിന് ഉദ്ഘാടന പരിപാടിയില്‍ സംഘടനയുടെ ജില്ല സെക്രട്ടറി ടി.കെ. നിസാര്‍ അധ്യക്ഷത വഹിച്ചു. സഹകരണ മേഖലയിലെ തൊഴില്‍ സാധ്യതകളെപറ്റിയും മത്സര പരീക്ഷകള്‍ക്ക് എങ്ങനെ തയ്യാറാകാം എന്നതിനെക്കുറിച്ചും സഹകരണ ധാര ചീഫ് എഡിറ്റര്‍ യു.എം. ഷാജി ക്ലാസ് നയിച്ചു. വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ആര്യ പി.കെ വിജയിയായി. ജില്ലാ പ്രസിഡന്റ് കെ.ബി റഫീഖ്, അസിസ്റ്റന്റ് രജിസ്ട്രാര്‍മാരായ കെ.കെ. അനില്‍, റോയി വര്‍ഗീസ്, ലക്ഷ്മി ടീച്ചര്‍, ആര്യ എന്നിവര്‍ പ്രസംഗിച്ചു.
