തൊടുപുഴയില്‍ സി.പി.എമ്മിന് ഇനി രണ്ട് ഏരിയ കമ്മിറ്റി


തൊടുപുഴ: സി.പി.എം തൊടുപുഴ ഏരിയ കമ്മിറ്റി വിഭജിച്ചു. തൊടുപുഴ ഈസ്റ്റ്, വെസ്റ്റ് എന്ന പേരിലായിരിക്കും പുതിയ കമ്മിറ്റികള്‍.പാര്‍ട്ടി മെംബര്‍മാരുടെ ലോക്കല്‍ കമ്മിറ്റിയിലും വര്‍ധന വന്നതോടെയാണ് ഏരിയ കമ്മിറ്റി വിഭജിക്കാന്‍ ജില്ല കമ്മിറ്റി തീരുമാനിച്ചത്.തൊടുപുഴ മുനിസിപ്പാലിറ്റിയിലെ 13 വാര്‍ഡുകളിലെ രണ്ട് ലോക്കല്‍ കമ്മിറ്റികളും മണക്കാട്, പുറപ്പുഴ, മുട്ടം, കരിങ്കുന്നം പഞ്ചായത്തിലെ എട്ട് കമ്മിറ്റികളും ഉള്‍പ്പെട്ടതാണ് തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി.തൊടുപുഴ നഗരസഭയുടെ 22 വാര്‍ഡുകളിലെ നാല് ലോക്കല്‍ കമ്മിറ്റികളും കുമാരമംഗലം, ഇടവെട്ടി, ആലക്കോട് പഞ്ചായത്തുകളിലെ ആറ് ലോക്കല്‍ കമ്മിറ്റികളും ഉള്‍പ്പെട്ടതാണ് തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റി. നേരത്തേ മൂലമറ്റം കമ്മിറ്റിയുടെ ഭാഗമായിരുന്ന മുട്ടം, ആലക്കോട് പഞ്ചായത്തുകള്‍ ഇനി തൊടുപുഴ വെസ്റ്റ്, ഈസ്റ്റ് ഏരിയ കമ്മിറ്റികളുടെ കമ്മിറ്റികളുടെ ഭാഗമാകും. തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി മുഹമ്മദ് ഫൈസലും തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റിയുടെ സെക്രട്ടറിയായി ടി.ആര്. സോമനെയും തീരുമാനിച്ചു.
