ChuttuvattomThodupuzha

എക്സൈസ് കള്ളക്കേസ് : ജില്ലാ ക്രൈം ബ്രാഞ്ചും അന്വേഷണം തുടങ്ങി

തൊടുപുഴ : മുട്ടം – എള്ളുംപുറം സെറ്റില്‍മെന്റിലെ ആദിവാസി യുവാവ് സിറില്‍ ജോണ്‍സനെ കള്ളക്കേസില്‍ കുടുക്കി വീടുകയറി മര്‍ദ്ദിച്ച് 62 ദിവസം ജയിലില്‍ അടച്ച കേസില്‍ ക്രൈം രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയില്‍ ജില്ലാ പോലീസ് ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം ആരംഭിച്ചു. അന്വേഷണസംഘം സിറിലിന്റെ വീട്ടിലെത്തി തെളിവെടുത്തു. പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി. എക്സൈസ് മര്‍ദ്ദനം സംബന്ധിച്ചും കേസില്‍ ഫൈനാന്‍സ് ഉടമയുടെ പങ്കും അന്വേഷണ പരിധിയിലുണ്ട്. മുട്ടം പഞ്ചായത്ത് ഓഫീസില്‍ എത്തിയ അന്വേഷണസംഘം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എന്‍.കെ. ബിജുവിന്റെ മൊഴിയും രേഖപ്പെടുത്തി. ജില്ലാ പോലീസ് മേധാവിക്ക് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

 

Related Articles

Back to top button
error: Content is protected !!