CrimeMuvattupuzha

മൂവാറ്റുപുഴ അടൂപ്പറമ്പില്‍ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ അടൂപ്പറമ്പില്‍ അന്യസംസ്ഥാന തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. തടിമില്ലിലെ ജീവനക്കാരായ ആസാം സ്വദേശികളായ മോഹന്‍തോ, ദീപങ്കര്‍ ബസുമ്മ എന്നിവരെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ അടൂപ്പറമ്പ് കമ്പനിപ്പടിയ്ക്ക് സമീപമുള്ള താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരില്‍ ഒരാളുടെ മൃതദേഹം കഴുത്ത് അറുത്തനിലയിലും, മറ്റൊരാളുടെ കമഴ്ന്ന നിലയിലുമുള്ള മൃതദേഹം ഉര്‍ത്തിയാല്‍ മാത്രമേ ഇയാളുടെ മരണകാരണം വ്യക്തമാകുകയുള്ളൂ, കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്കപ്പമുണ്ടായിരുന്ന ഒഡീസ്സ സ്വദേശിയെ
ഇന്ന് രാവിലെ മുതല്‍ കാണ്മാനില്ലെന്നും, ഇയാള്‍ ട്രെയിന്‍ കയറി പോയതായും സമീപവാസികളും, സഹ പ്രവര്‍ത്തകരും പറഞ്ഞു. മരിച്ച നിലയില്‍ കണ്ടെത്തിയ തൊഴിലാളികളില്‍ ഒരാളുടെ ഭാര്യ ഇന്ന് രാവിലെ മുതല്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കാതെ വന്നതോടെ മില്ലുടമയുമായി ബന്ധപ്പെടുകയായിരുന്നു. തുടര്‍ന്ന് മില്ലുടയുടെ നിര്‍ദ്ദേശപ്രകാരം തൊഴിലാളികളുടെ താമസ സ്ഥലത്തെത്തിയ ബേക്കറി ജീവനക്കാരനാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് വരുന്നു. കാണാതായ ആള്‍ക്ക് വേണ്ടി പോലീസ് അന്വേഷണം ഉര്‍ജ്ജിതമാക്കി. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിവരുന്നത്. ഫോറന്‍സിക് – വിരലടയാള വിദഗധര്‍ സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. മാറാടി സ്വദേശിയുടെ തടിമില്ലിലെ ജീവനക്കാരെയാണ്മരിച്ചനിലയില്‍കണ്ടെത്തിയത്.

Related Articles

Back to top button
error: Content is protected !!