എഫ്എസ്ഇടിഒ: ദില്ലി മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ഇടങ്ങളില്‍ മാര്‍ച്ച് നടത്തി


തൊടുപുഴ: രാജ്യത്തെ കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും നടത്തിയ ദില്ലി മാര്‍ച്ചിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എഫ്എസ്ഇടിഒയുടെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ ഓഫീസ് സമുച്ചയങ്ങള്‍ക്ക് മുന്നില്‍ പ്രകടനം നടത്തി. പിഎഫ്ആര്‍ഡിഎ നിയമം പിന്‍വലിക്കുക, പങ്കാളിത്ത പെന്ഷന് പദ്ധതി ഉപേക്ഷിക്കുക, കേന്ദ്ര സര്‍വീസിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ അടിയന്തരമായി നികത്തുക, പൊതുമേഖല സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കുക, ദേശീയ വിദ്യാഭ്യാസനയം2020 ഉപേക്ഷിക്കുക, ട്രേഡ് യൂണിയന് ജനാധിപത്യ അവകാശങ്ങള്‍ ഉറപ്പുവരുത്തുക, തപാല്‍ ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിന്‍വലിക്കുക, വര്‍ഗീയതയെ ചെറുക്കുക, വിലക്കയറ്റം തടയുക, സാമ്പത്തിക വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് കേന്ദ്ര-സംസ്ഥാന ജീവനക്കാരും അധ്യാപകരും ദില്ലി മാര്‍ച്ച് നടത്തിയത്.തൊടുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ നടന്ന പ്രകടനം
കെജിഒഎ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ് ഉദ്ഘാടനം ചെയ്തു. തൊടുപുഴ വിദ്യാഭ്യാസ ഓഫീസ് സമുച്ചയത്തില്‍ വി.എസ്.എം നസീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. നെടുങ്കണ്ടം സിവില്‍ സ്റ്റേഷനു മുന്നില്‍ നടന്ന പ്രകടനം എന്‍ജിഒ യൂണിയന് ജില്ലാ സെക്രട്ടറി കെ.കെ. പ്രസുഭകുമാര്‍ ഉദ്ഘാടനം ചെയ്തു.കട്ടപ്പന പിഎസ്സി ഓഫീസിനു മുന്നില്‍ നടന്ന പ്രകടനം പിഎസ്ഇ എപ്ലോയീസ് യൂണിയന് ജില്ലാ സെക്രട്ടറി സീമാ തങ്കച്ചി ഉദ്ഘാടനം ചെയ്തു. ഇടുക്കി കലക്ടറേറ്റില്‍ എന്‍ജിഒ യൂണിയന് ജില്ലാ വൈസ് പ്രസിഡന്റ് ജി. ഷിബുവും അടിമാലിയില്‍ എം.എം. റംസീനയും ഉദ്ഘാടനം നിര്‍വഹിച്ചു. ദേവികുളത്ത് എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റിയംഗം ശിവാനന്ദനും മൂന്നാറില്‍ എന്‍ജിഒ യൂണിയന് ജില്ലാ കമ്മിറ്റിയംഗം ജി. രഘുപതിയും പീരുമേട്ടില്‍ കെഎസ്ടിഎ ഉപജില്ലാ സെക്രട്ടറി അനീഷ് തങ്കപ്പനും ഉദ്ഘാടനം ചെയ്തു.
