ChuttuvattomThodupuzha
തൊടുപുഴയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു


തൊടുപുഴ: നഗരസഭ പരിധിയില്‍ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്ളക്സ് ബോര്‍ഡുകളും ബാനറുകളും നീക്കം ചെയ്തു. നഗരസഭ ആരോഗ്യവിഭാഗത്തിന്റെ നേതൃത്തിലാണ് നീക്കം ചെയ്തത്. നഗരസഭ കാര്യാലയം മുതല്‍ മൂവാറ്റുപുഴ റോഡ് അതിര്‍ത്തിവരെയും, ഗാന്ധി സ്വകയര്‍ മുതല്‍ ഇടുക്കി റോഡ് അതിര്‍ത്തിയിലെ ഇരു വശങ്ങളിലും സ്ഥാപിച്ചിട്ടുള്ള എല്ലാ അനധികൃത ഫ്ളക്സ് ബോര്‍ഡുകളുമാണ് നീക്കം ചെയ്തത്.ഗതാഗത തടസത്തിന് കാരണമായ ഫ്ളക്സ് ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് നഗരസഭാ ചെയര്മാന് സനീഷ് ജോര്‍ജ്, സെക്രട്ടറി ബിജുമോന് ജേക്കബ് എന്നിവര്‍ അറിയിച്ചു
