സന്ധ്യയായാല്‍ വാഴക്കുളം ബസ് സ്റ്റാന്റ് കൂരിരുട്ടില്‍


വാഴക്കുളം: നഗരത്തിലെ സ്വകാര്യ ബസ്റ്റാന്റ് സന്ധ്യയായാല്‍ കൂരിരുട്ടില്‍. സ്റ്റാന്റിലുള്ള ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് മാസങ്ങളായതായി സമീപത്തുള്ള വ്യാപാര സ്ഥാപന ഉടമകള്‍ പറയുന്നു. മഞ്ഞള്ളൂര്‍ പഞ്ചായത്തോഫീസ്, അക്ഷയ കേന്ദ്രം, കൃഷിഭവന്‍, ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രി, സര്‍ക്കാര്‍ കാര്‍ഷിക നഴ്‌സറി തുടങ്ങിയ സ്ഥാപനങ്ങള്‍ക്കൊപ്പം നിരവധി വ്യാപാര സ്ഥാപനങ്ങളും ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സന്ധ്യയായാല്‍ പ്രദേശമാകെ ഇരുട്ടിലാകും.വ്യാപാര സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രകാശം മാത്രമാണ് ഇവിടെ ബസ് കാത്ത് നില്‍ക്കുന്ന സ്ത്രീജനങ്ങളും, കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ക്കുള്ള ഏക ആശ്രയം. സന്ധ്യയോടെ തെരുവുനായ്ക്കള്‍ പ്രദേശം കീഴടക്കുകയാണ്. വെളിച്ചമില്ലാത്തതിനാല്‍ കല്ലൂര്‍ക്കാട്, കലൂര്‍, കോതമംഗലം പ്രദേശങ്ങളിലേക്കുള്ള ബസ് കാത്തുനില്‍ക്കുന്നവര്‍ക്ക് ഇവയുടെ ശല്യവും രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. സാധാരണ രീതിയിലുള്ള തെരുവ് വിളക്ക് സ്ഥാപിക്കുകയോ അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റ് തെളിക്കാന്‍ നടപടി സ്വീകരിക്കുകയോ ചെയ്ത് ബസ് സ്റ്റാന്റില്‍ വെളിച്ചമെത്തിക്കണമെന്നാണ് ശക്തമായ ആവശ്യം.
