ChuttuvattomThodupuzha

ജില്ലയില്‍ അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങള്‍ക്ക് തുടക്കമായി

തൊടുപുഴ : ഇടുക്കി ജില്ല ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷങ്ങള്‍ക്ക് തൊടുപുഴ വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂളില്‍ തുടക്കമായി. അത്ലറ്റിക് പരിശീലകനും ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ കെ.പി തോമസ്  ഒളിമ്പിക് ദിനാഘോഷം ഉദ്ഘാടനം ചെയ്തു.

കേരള ഒളിമ്പിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റും ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാനുമായ ഡോ. പ്രിന്‍സ് കെ മറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ സോക്കര്‍ സ്‌കൂള്‍ ഡയറക്ടറും മുന്‍ സന്തോഷ് ട്രോഫി താരവുമായ പി എ സലിംകുട്ടി, സംസ്ഥാന ബാഡ്മിന്റണ്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ അഡ്‌ഹോക്ക് കമ്മിറ്റി കണ്‍വീനറുമായ സൈജന്‍ സ്റ്റീഫന്‍, കേരള ഒളിമ്പിക് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് അംഗം ശരത് യു നായര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഓണററി പ്രസിഡന്റ് ടോമി ജോസ് കുന്നേല്‍, സംസ്ഥാന നീന്തല്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റും ഏഷ്യന്‍ ഓഷ്യന്‍ മാന്‍ ജേതാവുമായ ബേബി വര്‍ഗീസ്, ജില്ലാ നെറ്റ് ജില്ലാ നെറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും സംസ്ഥാന സൈക്ലിംഗ് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ എന്‍ രവീന്ദ്രന്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ജനറല്‍ ബോഡി അംഗം പി ഐ റഫീഖ്, ജില്ലാ സൈക്ലിംഗ് അസോസിയേഷന്‍ സെക്രട്ടറി മുഹമ്മദ് ബഷീര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ സെന്‍ട്രല്‍ കമ്മിറ്റി അംഗം ജോസ് പുളിക്കന്‍ ഇടുക്കി ജില്ല ഫുട്‌ബോള്‍ അസോസിയേഷന്‍ സെക്രട്ടറി സജീവ് എം എസ്, ട്രഷറര്‍ എബ്രഹാം ജില്ലയിലെ കായികാധ്യാപകരായ ഡോ. ബോബു ആന്റണി, നോബിള്‍ ജോസ്, ആല്‍വിന്‍ ജോസ്, റോണി ജോര്‍ജ് സാബു തുടങ്ങിയവര്‍ പ്രസംഗിച്ചു.

ജില്ലാതല സബ് ജൂനിയര്‍ ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8 പ്രമുഖ സ്‌കൂള്‍ ടീമുകള്‍ വാശിയോടെ മാറ്റുരച്ചു. ഒളിമ്പിക് വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ഒളിമ്പിക് അസോസിയേഷനില്‍ അംഗങ്ങളായിട്ടുള്ള വിവിധ കായിക അസോസിയേഷനുകളുടെ നേതൃത്വത്തില്‍ കായിക മത്സരങ്ങളും സ്‌കില്‍ ചലഞ്ചുകളും സംഘടിപ്പിക്കും. ജൂണ്‍ 23ന് രാവിലെ 8 ന് തൊടുപുഴ ബ്രാഹ്‌മിന്‍സ് ജംഗ്ഷനില്‍ നിന്നും ആരംഭിക്കുന്ന ഒളിമ്പിക് ദിന കൂട്ടയോട്ടം ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ ഐഎഎസ് ഫ്‌ളാഗ് ഓഫ് ചെയ്യും. അഞ്ഞൂറോളം കായിക താരങ്ങള്‍ സംബന്ധിക്കുന്ന ഒളിമ്പിക് കൂട്ടയോട്ടം വെങ്ങല്ലൂര്‍ സോക്കര്‍ സ്‌കൂള്‍ മൈതാനത്ത് ഇടുക്കി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ സ്വീകരണം ഏറ്റുവാങ്ങി സമാപിക്കും.

തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ റ്റി ബിനു ഉദ്ഘാടനം ചെയ്യും. തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ഇടുക്കി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തും. ലെറ്റ്‌സ് മൂവ് ആന്റ് സെലിബ്രേറ്റ് എന്ന ഒളിമ്പിക് ആശയം ഉള്‍ക്കൊണ്ട് ജൂലൈയില്‍ ആരംഭിക്കുന്ന പാരിസ് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നടത്തുന്ന കായികോത്സവത്തില്‍ ജില്ലയിലെ പ്രമുഖ കായികതാരങ്ങള്‍ കായിക അസോസിയേഷന്‍ നേതാക്കള്‍, സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങി അനവധി പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!