ChuttuvattomThodupuzha

ഭക്ഷ്യകിറ്റിലെ ക്രമക്കേട് റിട്ട: ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആദിവാസി ഏകോപന സമിതി

തൊടുപുഴ : ജില്ലയില്‍ പഞ്ഞമാസത്തില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റിലെ ക്രമക്കേട് റിട്ട: ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആദിവാസി ഏകോപന സമിതി ആവശ്യപ്പെട്ടു. ഗുണനിലവാരമില്ലാത്ത കമ്പിനിയുടെ വെളിച്ചെണ്ണ ഉപയോഗിച്ച് ഗോത്രവര്‍ഗക്കാര്‍ക്ക് വയറിളക്കവും, ശര്‍ദ്ദിയും, മറ്റ് ശാരീരിക ആരോഗ്യ പ്രശ്നങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. വെള്ളിയാമറ്റം, ഉടുമ്പന്നൂര്‍, വണ്ണപ്പുറം പ്രദേശങ്ങളിലെ നൂറ് കണക്കിന് ഗോത്ര ജനങ്ങള്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിച്ചിരിക്കുകയാണ്. അടിയന്തിരമായി സാമ്പത്തിക സഹായം നല്‍കുകയും, ഗുണനിലവാരം ഇല്ലാത്ത കമ്പിനികളെ നിര്‍ത്തലാക്കുകയും, നഷ്ടപരിഹാരം വാങ്ങി നല്‍കുകയും, ഭക്ഷ്യകിറ്റിലെ വര്‍ഷങ്ങളായിട്ടുള്ള അഴിമതി സംബന്ധിച്ച് റിട്ട. ഹൈക്കോടതി ജഡ്ജി റാങ്കിലുള്ളവരെക്കൊണ്ട് അന്വേഷണം നടത്തുകയും വേണമെന്ന് ആദിവാസി ഏകോപന സമിതി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!