കെ.എസ്.എസ്.പി.എ. തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനാചരണം സംഘടിപ്പിച്ചു


തൊടുപുഴ: കെ.എസ്.എസ്.പി.എ. തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വഞ്ചനാദിനാചരണം സംഘടിപ്പിച്ചു.വഞ്ചനാദിനാചരണത്തിന്റെ ഉദ്ഘാടനം ഡിസിസി ജനറല്‍.സെക്ര. ടി.ജെ. പീറ്റര്‍ നിര്‍വ്വഹിച്ചു.കേരളത്തിലെ സര്‍വ്വീസ് പെന്ഷന് കാരുടെ ആനുകൂല്യങ്ങള്‍ യഥാസമയം നല്‍കാതെ നീട്ടിക്കൊണ്ടുപോകുന്നത് അവരോടും അവരെ ആശ്രയിച്ചു കഴിയുന്ന കുടുംബാംഗങ്ങളോടും ചെയ്യുന്ന ക്രൂരതയാണെന്നും ക്ഷാമാശ്വാസവും പെന്ഷന് പരിഷ്ക്കരണ കുടിശ്ശിഖയും നിലവിലുള്ളപ്പോള്‍ത്തന്നെ പ്രതിമാസ പെന്‍ഷനില്‍ നിന്നും നിശ്ചിത തുക പിടിച്ചു കൊണ്ട് നിധി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
കുടിശികയായ 6 ഗഡു ക്ഷാമാശ്വാസം അനുവദിക്കുക, തടഞ്ഞുവച്ച പെന്ഷന് പരിഷ്ക്കരണ ക്ഷാമാശ്വാസ കുടിശികകള്‍ ഉടന്‍ വിതരണം ചെയ്യുക, മെഡി സെപ് പദ്ധതിയിലെ അപാകതകള്‍ പരിഹരിക്കുക, ശമ്പള പരിഷ്ക്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടായിരുന്നു വഞ്ചനാദിനാചരണം സംഘടിപ്പിച്ചത്.നിയോജക മണ്ഡലം പ്രസിഡന്റ് റോയി ജോര്‍ജ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഐവാന്‍ സെബാസ്റ്റ്യന്‍, സി ഇ മൊയ്തീന്, ജോജോ ജെയിംസ്, മാത്യൂസ് തോമസ്, പി.എസ്. ഹുസൈന്,കെ എന്‍.ശിവദാസന്‍,എസ് ശശിധരന് പിള്ള എന്നിവര്‍ പ്രസംഗിച്ചു.
