കല്ലൂര്‍ക്കാട് ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു


കല്ലൂര്‍ക്കാട്: കനിവ് കല്ലൂര്‍ക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷനും മലബാര്‍ ഗോള്‍ഡ് ആന്റ് ഡയണ്ടുമായി സഹകരിച്ച് ജീവിതശൈലീ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. കല്ലൂര്‍ക്കാട് ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് സുജിത് ബേബി ഉദ്ഘാടനം ചെയ്തു. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡൈമണ്ട്സിന്റെ അത്യാധുനിക സംവിധാനങ്ങള്‍ ഉള്ള മൊബൈല്‍ ലാബില്‍ വിവിധ ലാബ്ടെസ്റ്റുകള്‍ നടത്തി പരിശോധന ഫലം വിതരണം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ ലാലി സ്റ്റൈബി അധ്യക്ഷത വഹിച്ചു. കനിവ് മൂവാറ്റുപുഴ ഏരിയാ ഡയറക്ടര്‍ എം.ആര്.പ്രഭാകരന്, കല്ലൂര്‍ക്കാട് മേഖലാ രക്ഷാധികാരി റ്റി.പ്രസാദ്, മേഖലാ സെക്രട്ടറി പി.പ്രേമലത, ക്യാമ്പ് കോഡിനേറ്റര്‍ ഷിജോ മാധവന് എന്നിവര്‍ പ്രസംഗിച്ചു. ക്യാമ്പിന് ശ്രീലക്ഷ്മി, സെലിന് അഗസ്റ്റിന്, സാലി രവി, രതി സിജോ, ദിനീഷ് കുമാരന്, ബിനു കെ പോള്‍, ഷീല പ്രസാദ്, രഞ്ജു ബിജു, സിന്ധു ശശി, സുജ സോമന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
