ChuttuvattomThodupuzha
കിഴക്കുംഭാഗം കരയോഗം കനകജൂബിലി കുടുംബസംഗമം 26ന്


മണക്കാട്: എന്‍.എസ്.എസ് കരയോഗം മണക്കാട് കിഴക്കുംഭാഗം കനകജൂബിലി കുടുംബസംഗമം ഞായറാഴ്ച രണ്ടിന് മണക്കാട് സുദര്‍ശനം സ്‌കൂള്‍ ഹാളില്‍ ചേരും. എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം അഡ്വ. കെ. ശ്രീശകുമാര്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി മുഖ്യപ്രഭാഷണം നടത്തും. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷ്ണപിള്ള അധ്യക്ഷത വഹിക്കും. വിഷ്ണു നമ്പൂതിരി ഗ്രൂപ്പ് വൈസ് ചെയര്‍മാന്‍ ശ്രീനാഥ് വിഷ്ണു അനുഗ്രഹ പ്രഭാഷണം നടത്തും. സിനിമ സംവിധായകനും തിരക്കഥാകൃത്തുമായ ദിലീഷ് നായര്‍ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ വിവാഹജീവിതത്തില്‍ 50 വര്‍ഷം തികഞ്ഞ ദമ്പതിമാരെയും മുതിര്‍ന്ന അംഗങ്ങളെയുംആദരിക്കും ജൂബിലി സ്മരണികയുടെയും കുട്ടികളുടെ കയ്യെഴുത്തു മാസികയുടെയും പ്രകാശനവും യോഗത്തില്‍ നടക്കും.
