ChuttuvattomThodupuzha

സഹകരണ പെന്‍ഷന്‍ കേരള ബാങ്ക് ഏറ്റെടുക്കണം

തൊടുപുഴ : കേരള ബാങ്കില്‍ നിന്നും വിരമിച്ചവരുടെ പെന്‍ഷന്‍ കേരള ബാങ്ക് ഏറ്റെടുക്കണമെന്നും റിട്ടയര്‍ ചെയ്തവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണമെന്നും മിനിമം പെന്‍ഷന്‍ 10000 രൂപയായി നിജപ്പെടുത്തണമെന്നും അനുപാതിക പെന്‍ഷന്‍ അനുവദിക്കണമെന്നും കേരള ബാങ്ക് റിട്ടേയറിസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. തൊടുപുഴ ബാങ്ക് എംപ്ലോയീസ് ഹാളില്‍ നടന്ന ജില്ലാ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എ.പി ബേബി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ടി.ജെ പീറ്റര്‍ ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ജോര്‍ജ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വര്‍ക്കിംഗ് പ്രസിഡന്റ് എം.എം സുലൈമാന്‍,ഷാജി കെ. ജോര്‍ജ്, തോമസ് മാത്യൂ, തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി എ.പി ബേബി (പ്രസിഡന്റ് ), എം.എം സുലൈമാന്‍ (വര്‍ക്കിംഗ് പ്രസിഡന്റ് ) ഷാജി കെ. ജോര്‍ജ് (വൈസ് പ്രസിഡന്റ് ),ജോര്‍ജ് ജോണ്‍ (ജനറല്‍ സെക്രട്ടറി ), തോമസ് സെബാസ്റ്റ്യന്‍ ( ജോയിന്റ് സെക്രട്ടറി ), തോമസ് മാത്യൂ (ട്രഷറര്‍ ), ഗ്രേസി കെ.ജെ (വനിതാ വേദി കണ്‍വീനര്‍ ), കമ്മിറ്റി അംഗങ്ങളായി കെ.ടി മാത്യൂ, റോസമ്മ സണ്ണി, ആന്‍സമ്മ തോമസ് തുടങ്ങിയവരെ തെരഞ്ഞെടുത്തു.

 

Related Articles

Back to top button
error: Content is protected !!