ChuttuvattomThodupuzha

വൃക്ക രോഗബാധിതന് സഹായ ഹസ്തവുമായി കേരള സമാജം സൗത്ത് ഫ്ളോറിഡ

തൊടുപുഴ : വൃക്ക രോഗബാധിതന് സഹായ ഹസ്തവുമായി കേരള സമാജം സൗത്ത് ഫ്ളോറിഡയെന്ന മലയാളി സംഘടന. തൊടുപുഴ എംഎല്‍എ പി.ജെ ജോസഫ് രക്ഷാധികാരിയായിട്ടുള്ള ജോക്കുട്ടന്‍ ചാരിറ്റബള്‍ ട്രസ്റ്റ് വഴിയാണ് വണ്ണപ്പുറം സ്വദേശിയായ സജി മുണ്ടന്‍മുടിക്ക് രണ്ട് ലക്ഷത്തി അമ്പതനായിരം രൂപയുടെ ചികിത്സാ ധന സഹായം നല്‍കിയത്. തൊടുപുഴയില്‍ സംഘടിപ്പിച്ച ധനസഹായ വിതരണ ചടങ്ങില്‍ ഗാന്ധിജി സ്റ്റഡി സെന്റര്‍ വൈസ് ചെയര്‍മാന്‍ അബു ജോണ്‍ ജോസഫ്, ഷാജി അറയ്ക്കല്‍, യൂത്ത് ഫ്രണ്ട് നേതാക്കളായ എം. മോനിച്ചന്‍, ക്ലമന്റ് ഇമ്മാനുവേല്‍, ബൈജു വറവുങ്കല്‍, ജെയിസ് ജോണ്‍, ഷിബു പൗലോസ്, ബിനോയ് മുണ്ടക്കാമറ്റം, ഷാജി അറയ്ക്കല്‍, രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

അമേരിക്കയിലെ കേരള സമാജമെന്ന സംഘടന ഇതിന് മുമ്പും പി.ജെ ജോസഫ് നേതൃത്വം നല്‍കുന്ന ഗാന്ധിജി സ്റ്റഡി സെന്റര്‍ വഴി ഭൂരഹിതര്‍ക്ക് വീട്, അംഗപരിമിതര്‍ക്ക് വീല്‍ ചെയര്‍, ഓട്ടിസം ബാധിച്ച കുരുന്നുകള്‍ക്കും, ക്യാന്‍സര്‍ രോഗികള്‍ക്കും ചികിത്സാ ധന സഹായം തുടങ്ങിയ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. അമേരിക്കന്‍ മലയാളിയായ ജോജി ജോണ്‍ മംഗലത്ത്, ബാബു കല്ലിടീക്കല്‍ എന്നിവരാണ് കേഡിനേറ്റര്‍മാര്‍. പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, സെക്രട്ടറി നിബു പുത്തേറ്റ്, ട്രഷറര്‍ ജെറാള്‍ഡ് പെരേര, തുടങ്ങിയവരാണ് കേരള സമാജം സൗത്ത് ഫ്‌ളോറിഡയെ നയിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!