ChuttuvattomThodupuzha
കെ.എസ്.ആര്.ടി.സി. പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് പ്രതിഷേധ ധര്‍ണ്ണ നടത്തി


തൊടുപുഴ: കെ.എസ്.ആര്.ടി.സി. പെന്‍ഷനേഴ്സ് ഓര്ഗനൈസേഷന് തൊടുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. മുടങ്ങിയ പെന്ഷന് നല്‍കുക, ക്ഷാമാശ്വാസം കുടിശിക സഹിതം അനുവദിക്കുക, പെന്ഷന് പരിഷ്കരണം നടപ്പിലാക്കുക, മുടങ്ങിയ ഉത്സവബത്ത കുടിശിക സഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ. പെന്ഷന് ഓര്ഗനൈസേഷന് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി പി.ജി.പത്മനാഭന് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ സെക്രട്ടറി എം. കെ. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. തൊടുപുഴ യൂണിറ്റ് സെക്രട്ടറി കെ. പി. അബ്ദുള്‍ അസീസ്, ജില്ലാ സെക്രട്ടറി എം. കെ. സുകുമാരന്‍, സി. കെ. രാധകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
