Thodupuzha

കുടയത്തൂർ വില്ലേജ് റോഡ് ശുചീകരിച്ചു.

 

കുടയത്തൂർ: കുടയത്തൂർ ഡവലപ്മെന്റ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കുടയത്തൂർ വില്ലേജ് റോഡ് ശുചീകരിച്ചു. മലങ്കര ജലാശയത്തിലേക്കുള്ള പ്രധാന റോഡാണിത്.
വിവിധ സന്നദ്ധ സംഘടനകളുടെ ആഭിമുഖ്യത്തിൽ റോഡിന് ഇരുവശവും വൃത്തിയാക്കി പൂച്ചെടികൾ വയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ അഡ്വ: കെ എൻ ഷിയാസ് നിർവ്വഹിച്ചു. വി എൻ കരുണൻ പിള്ള,എം ഡി ഹരി ബാബു, ബിജു രാഘവൻ,സജി ചരിയം പുറത്ത്,സി.സി മോഹൻ,നാരായണൻ മാഷ്,നിഷാദ് ഉപ്പൻ കുന്നേൽ, എം വി മനോജ് എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!