ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് നേതാക്കള്‍


തൊടുപുഴ: രണ്ടു മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പുതിയ മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചും തുടര്‍ന്ന് ബുത്തു കമ്മറ്റികള്‍ ശക്തമാക്കിയും ബൂത്തകള്ക്ക് കീഴില്‍ യൂണിറ്റ് കമ്മിറ്റികള്‍ രൂപീകരിച്ചു ഇടുക്കി ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ഇന്നലെ ഉച്ച കഴിഞ്ഞ് ചേര്‍ന്ന കോണ്‍ഗ്രസ് നേതൃത്വ യോഗം തീരുമാനിച്ചു. യോഗത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും രാഷ്ടീയ കാര്യസമിതി അംഗം എം.ലിജുവും മാത്യു കുഴല്നാടന് എംഎല്‍എയും ആദ്യവസാനം പങ്കെടുത്തു. സര്‍ക്കാര്‍ ഭൂമി കൈയേറി കള്ള പ്രമാണങ്ങള്‍ ചമച്ച് ഭൂമി സ്വന്തമാക്കിയവരേയും കൈയേറ്റ ഭൂമിയില്‍ റിസോര്‍ട്ടുകള്‍ പണി തവരേയും സംരക്ഷിക്കാനുള്ള വ്യഗ്രത തുറന്നു കാണിച്ചും യഥാര്‍ത്ഥ കര്‍ഷകനെയും കിടപ്പാടം നഷ്ടപ്പെടുന്ന വരെയും സംരക്ഷിക്കാനുള്ള സമര പരിപാടികളുമായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും തീരുമാനമെടുത്തു. സി.പി. മാത്യുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.സി.സി. ജനറല്‍ സെക്രട്ടറിമാരായ ജോസി സെബാസ്റ്റ്യന്‍, എസ്. അശോകന്, മുന്‍ ജനറല്‍ സെക്രട്ടറിമാരായ ഇ.എം. ആഗസ്തി. , റോയി കെ. പൗലോസ് സീന്‍ കുര്യാക്കോസ് എം.പി. തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിര മറ്റ് ബ്ലോക്ക് പ്രസിഡന്റുമാര്‍, കെ.പി.സി.സി. അംഗ ങ്ങള്, ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഏറെവൈകി വൈകിട്ട് ഏഴോടെയാണ് യോഗം അവസാനിച്ചത്. രാവിലെ പ്രവര്‍ത്തകയോഗത്തില്‍ തുടങ്ങി പുതിയ ആവേശം അണികളില്‍ സൃഷ്ടിക്കാന്‍ നേതാക്കള്‍ക്ക് കഴിഞ്ഞതായി പൊതുവില്‍ വിലയിരുത്തി.
