ലയണ്‍സ് ക്ലബ് ഓഫ് മെട്രോ: ‘നെവര്‍ മീ’ സംഘടിപ്പിച്ചു


തൊടുപുഴ: ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ 318 -സിയുടെ നേതൃത്വത്തില്‍ തൊടുപുഴ ലയണ്‍സ് ക്ലബ് ഓഫ് മെട്രോ ലേഡീസ് ഫോറത്തിന്റെ സഹകരണത്തോടെ ‘നെവര്‍ മീ’ പരിപാടി സംഘടിപ്പിച്ചു. കുട്ടികളില്‍ സ്വയാവബോധം വളര്‍ത്തുന്നതിനും ചൂഷണത്തില്‍ നിന്നും രക്ഷ നേടുന്നതിനുള്ള പ്രായോഗിക മാര്‍ഗ്ഗങ്ങള്‍ പരിശീലിപ്പിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. തൊടുപുഴ എ.പി.ജെ. അബ്ദുള്‍കലാം സ്കൂളില്‍ നടന്ന പരിപാടി മുന്‍ ജില്ല ഗവര്‍ണര്‍ പ്രൊഫ. മോനമ്മ കൊക്കാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ലേഡീസ് ഫോറം പ്രസിഡന്റ് മഞ്ജു റെജി അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ട് ലേഡീസ് ഫോറം സെക്രട്ടറി മഞ്ജു സുമേഷ്, ലയണ്‍സ് ക്ലബ് തൊടുപുഴ മെട്രോ പ്രസിഡന്റ് ജോഷി ജോര്‍ജ്, സ്കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി. എന്‍ സന്തോഷ്, ലയണ്‍സ് റീജിയന് ചെയര്മാന് വിനോദ് കണ്ണോളി, ലേഡീസ് ഫോറം ട്രഷറര്‍ ബിന്ദു അജികുമാര്‍, വൈസ് പ്രസിഡന്റ് റെജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
