IdukkiLocal Live

ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ നിരവധി തൊഴിലവസരങ്ങള്‍

ഇടുക്കി : സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജില്‍ ഗസ്റ്റ് അസിസ്റ്റന്റ് പ്രൊഫസര്‍, ടെക്‌നിക്കല്‍ ട്രേഡ്‌സ്മാന്‍, പ്രോഗ്രാമര്‍ ,ഇന്‍സ്ട്രക്ടര്‍ തസ്തികകളില്‍ ഒഴിവ്. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, കംപ്യൂട്ടര്‍സയന്‍സ്, ഐ.ടി, ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഭാഗങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസ്സര്‍മാരുടെ ഒഴിവുകളുണ്ട്. പ്രസ്തുത വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദം ആണ് യോഗ്യത. പിഎച്ച്ഡി/യുജിസി,നെറ്റ് യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. ഇലക്ട്രോണിക്‌സ് , കമ്പ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രിക്കല്‍ വിഭാഗങ്ങളിലും മെക്കാനിക്കല്‍ വിഭാഗത്തില്‍ കാര്‍പെന്ററി, ടര്‍ണിംഗ് പ്ലംബിംഗ്, ഓട്ടോമൊബൈല്‍,ഹൈഡ്രോളിക് എന്നി ട്രേഡ്‌സ്മാന്‍ ഒഴിവുകളാണ് ഉള്ളത്.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ഇലക്ട്രോണിക് വിഭാഗത്തില്‍ ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-II തസ്തികയിലും കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലും ഒഴിവുണ്ട്.

ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍കാലിക നിയമനത്തിനാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. ട്രേഡ്‌സ്മാന്‍ തസ്തികയിലെ നിയമനത്തിന് പ്രസ്തുത വിഷയങ്ങളില്‍ ഐടിഐയോ, ഡിപ്ലോമയോ ആണ് യോഗ്യത. കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ തസ്തികയിലെ നിയമനത്തിന്, കമ്പ്യൂട്ടര്‍ സയന്‍സ്/ഐ ടി യിലുള്ള ബി ടെക് ബിരുദമോ, എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ/ബിടെക് പ്ലസ് പി.ജി.ഡി.സി.എ,എ ലെവല്‍/ഫിസിക്‌സ്,കെമിസ്ട്രി, മാത്ത്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ് എന്നിവയിലുള്ള പി ജി പ്ലസ് പി. ജി. ഡി. സി. എ, എ ലെവല്‍ എന്നിവയാണ് യോഗ്യത. ഇന്‍സ്ട്രക്ടര്‍ ഗ്രേഡ്-II തസ്തികയില്‍ ഡിപ്ലോമ യോഗ്യതയും മുന്‍ പരിചയവും അഭികാമ്യം. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, മുന്‍ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 10 ബുധന്‍ രാവിലെ 11ന് കോളേജ് ഓഫീസില്‍ അഭിമുഖത്തിനായി എത്തേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232477, 04862-233250.

 

Related Articles

Back to top button
error: Content is protected !!