IdukkiLocal Live

ഭാഗ്യക്കുറി ക്ഷേമനിധി അംഗത്വം പുതുക്കാം

ഇടുക്കി : 2022 മാര്‍ച്ച് മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ അംശാദായം അടവ് മുടങ്ങി കുടിശ്ശികയാവുകയും ക്ഷേമനിധി അംഗത്വം റദ്ദാക്കപ്പെടുകയും ചെയ്തിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് അംഗത്വം പുതുക്കാം. ജൂലൈ 10 മുതല്‍ 2024 ഓഗസ്റ്റ് 10 വരെയുള്ള ഓഫീസ് പ്രവൃത്തി ദിവസങ്ങളില്‍ അംഗത്വ പാസ്ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, അവസാന മൂന്നു മാസത്തെ ടിക്കറ്റ് വൗച്ചര്‍ (ഏപ്രില്‍, മെയ് & ജൂണ്‍ 2024) എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ മുമ്പാകെ ഹാജരായി നേരിട്ട് അംഗത്വം പുതുക്കാവുന്നതാണ്. വാങ്ങിയ ടിക്കറ്റുകളുടെ കണക്ക് (ഒരു മാസം 25000 രൂപ) എന്ന നിരക്കില്‍ അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിക്കൊണ്ടുവരേണ്ടതാണെന്ന് ഇടുക്കി ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!