Thodupuzha
മൂലമറ്റം സെൻറ് ജോർജിൽ ലൈബ്രറി നവീകരിച്ചു


മൂലമറ്റം: സെൻറ് ജോർജ് യു.പി.സ്കൂളിലെ നവീകരിച്ച ലൈബ്രറിയും സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പും – എസ്.എസ്.ജി – ഇടുക്കി ആർ.ഡി.ഒ. എം.കെ. ഷാജി ഉദ്ഘാടനം ചെയ്തു. സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് വിദ്യാർഥികൾക്ക് മോട്ടിവേഷൻ ക്ലാസും നടത്തി. പി.റ്റി.എ. പ്രസിഡൻറ് ഫ്രാൻസീസ് കരിമ്പാനി അധ്യക്ഷത വഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ടോമി ജോസഫ് കുന്നേൽ, ഹെഡ് മിസ്ട്രസ് സിസ്റ്റർ ഗ്രെയിസ് എസ്.എച്ച് , പി.റ്റി.എ. വൈസ് പ്രസിഡൻറ് മേഴ്സി ജോസ് തര്യൻ ഇലഞ്ഞിക്കൽ , സെക്രട്ടറി
റോയ്.ജെ. കല്ലറങ്ങാട്ട് , മുൻ പ്രസിഡൻറ് ജോസ് പ്ലാക്കൂട്ടം , സിസ്റ്റർ ക്രിസ്റ്റീന എസ്.എം.സി , ടി.ആർ. മഞ്ചു എന്നിവർ പ്രസംഗിച്ചു.
