ChuttuvattomThodupuzha

മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ബാലവേദി ; മാനസികാരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു

തൊടുപുഴ : മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി ബാലവേദിയുടെ നേതൃത്വത്തില്‍ മാനസികാരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ.സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് പി. എസ്. ദേവാനന്ദ് അധ്യക്ഷത വഹിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ.ഫാ. എഡ്വേര്‍ഡ് ജോര്‍ജ്ജ് വിഷയാവതരണം നടത്തി. ബാലവേദി അംഗങ്ങളില്‍ കഴിഞ്ഞ എസ്എസ്എല്‍സി , പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയവര്‍ക്ക് ബാലവേദി രക്ഷാധികാരി എ. പി. കാസീന്‍ മെമന്റോകള്‍ നല്‍കി ആദരിച്ചു. ബാലവേദി ജോയിന്റ് സെക്രട്ടറി ശ്രേയസ് സുനില്‍ ലൈബ്രറി പ്രസിഡന്റ് കെ. സി. സുരേന്ദ്രന്‍, ബാലവേദി സബ് കമ്മറ്റി കണ്‍വീനര്‍ കെ. പി. സുനില്‍ , വൈസ് പ്രസിഡന്റ് അക്ഷയ സാബു എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!