ChuttuvattomThodupuzha

നഗരസഭയിലെ കൈക്കൂലി കേസ് : കോണ്‍ഗ്രസ് ഈസ്റ്റ് മണ്ഡലം കമ്മിറ്റി സമരം നടത്തി

തൊടുപുഴ : നഗരസഭാ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കണമെന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെയും ഇടതു കൗണ്‍സിലര്‍മാരുടെയും ഏരിയ കമ്മിറ്റികളുടെയും അഭിപ്രായത്തെ ധിക്കരിച്ച് തല്‍സ്ഥാനത്ത് തുടരുന്ന സനീഷ് ജോര്‍ജിന് എതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കുവാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി തയ്യാറുണ്ടോ എന്ന് മുന്‍ ഡിസിസി പ്രസിഡന്റ് റോയ് കെ. പൗലോസ്. നഗരസഭാ ഓഫീസിനു മുന്നില്‍ ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് ഈസ്റ്റ് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നഗരസഭാ ചെയര്‍മാന്‍ രാജിവെക്കും വരെ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തുടര്‍ സമരങ്ങള്‍ നഗരസഭയ്ക്ക് അകത്തും ഓഫീസിനു മുന്നിലും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എച്ച് സജീവ് അധ്യക്ഷത വഹിച്ചു. കെപിസിസി മെമ്പര്‍ നിഷ സോമന്‍, നേതാക്കളായ തോമസ് മാത്യു കക്കുഴി, എന്‍.ഐ ബെന്നി, ടി.ജെ പീറ്റര്‍, ചാര്‍ളി ആന്റണി,ജോണ്‍ നേടിയപാല, ജാഫര്‍ ഖാന്‍ മുഹമ്മദ്, മനോജ് കൊക്കാട്ട്, കെ. ദീപക്, തൂഫാന്‍ തോമസ്, ഷാഹുല്‍ മാങ്ങാട്ട്, എസ്. ഷാജഹാന്‍,ജോര്‍ജ് ജോണ്‍, കെ.ജി സജിമോന്‍, കെ.എം ഷാജഹാന്‍ കെ.എ ഷഫീക്, റഷീദ് കാപ്രാട്ടില്‍, സനു കൃഷ്ണ, നീനു പ്രശാന്ത്, നിസ സക്കീര്‍, റഹ്‌മാന്‍ ഷാജി, അഷ്‌കര്‍ കെ.എ, ജെയ്സണ്‍ ജോര്‍ജ്, പി.എ ഷാഹുല്‍, എന്‍.ഐ സലിം തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!