ഇളംദേശം കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി ബ്ലോക്കും ലാബും


തൊടുപുഴ: ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഒ.പി ബ്ലോക്കും ലാബ് കെട്ടിടവും പൊതുജനങ്ങള്‍ക്കായി തുറന്നു നല്കി. ഒ.പി ബ്ലോക്കിന്റെ ഉദ്ഘാടനം പി.ജെ ജോസഫ് എം.എല്‍.എ നിര്‍വ്വഹിച്ചു. ആശുപത്രിയില്‍ കിടത്തി ചികിത്സയ്ക്ക് ആവശ്യമായ സൗകര്യം ലഭ്യമാക്കുന്നതിന് സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ.ഡീന്‍ കുര്യാക്കോസ് എംപി നിര്‍വ്വഹിച്ചു. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായിട്ടുള്ള കേന്ദ്ര ഫണ്ടുകള്‍ തുടര്‍ന്നും അനുവദിക്കുമെന്ന് എം.പി അറിയിച്ചു. അറുപതോളം ലാബ് ടെസ്റ്റ് നടത്തുന്നതിനുള്ള സൗകര്യം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ഒ.പി യൂണിറ്റിന്റെ ഉദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് മെമ്പര്‍ പ്രൊഫ. എം.ജെ ജേക്കബ്, കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി സന്തോഷ് എന്നിവര്‍ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ.ജോണ്‍ അധ്യക്ഷത വഹിച്ചു. വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് സിബി ദാമോദരന്‍,മെഡിക്കല്‍ ഓഫീസര്‍ ഡോ. മിനി മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടോമി തോമസ് കാവാലം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി സോജന്, ബ്ലോക്ക് മെമ്പര്‍മാരായ ജിജി സുരേന്ദ്രന്, കെ.എസ് ജോണ്‍, നൈസി ഡെറില്‍, ടെസി മോള് മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിതമ്മ വിശ്വനാഥന്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മോഹന്‍ദാസ് പുതുശ്ശേരി, ഇടുക്കി അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.മോനിച്ചന്, വെള്ളിയാമറ്റം ബാങ്ക് പ്രസിഡന്റ് ജോസ് കോഴിക്കാട്ടില്‍,ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി അജയ് എം.ജെ എന്നിവര്‍ പ്രസംഗിച്ചു. എച്ച്സി മെമ്പര്‍മാര്‍, സാമൂഹിക സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
