Thodupuzha
പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു


ഇടവെട്ടി: തൊണ്ടിക്കുഴ ക്ഷേത്രം – മുതലക്കോടം റോഡില്‍ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു. മാസങ്ങളായി ഇവിടെ വെള്ളം റോഡിലൂടെ ഒഴുകുമ്പോഴും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന് പരാതി. കയറ്റത്തിന്റെ മധ്യഭാഗത്താണ് ഇടവെട്ടി പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ ഭാഗമായുള്ള പൈപ്പ് പൊട്ടിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് കോണ്‍ക്രീറ്റ് ചെയ്തിരിക്കുന്ന റോഡിലൂടെ വെള്ളം പരന്നൊഴുകുകയാണ്. പലയിടത്തും റോഡില്‍ കുഴികളും രൂപപ്പെട്ട് കഴിഞ്ഞു. പൊട്ടിയ പൈപ്പ് അധികൃതര്‍ ഇടപെട്ട്
നന്നാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
