ChuttuvattomThodupuzha

പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ ; വായനാദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു

തൊടുപുഴ : ദേശീയ വായന ദിന, മാസാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ പി.എന്‍.പണിക്കര്‍ ഫൗണ്ടേഷന്‍ വായനാദിന ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരങ്ങളുടെ ഇടുക്കി ജില്ലാതല ഉദ്ഘാടനം ജൂലൈ 13ന് രാവിലെ 10ന് തൊടുപുഴ വിമല പബ്ലിക് സ്‌കൂളില്‍ നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. പി.എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ പ്രസിഡന്റ് ഡോക്ടര്‍ കെ സോമന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ജനറല്‍ സെക്രട്ടറി ലാലു ചകനാല്‍ മുഖ്യപ്രഭാഷണം നടത്തും. പ്രീ പ്രൈമറി വിഭാഗം, എല്‍പി വിഭാഗം കുട്ടികള്‍ക്കായി ചിത്രരചന (കളര്‍), യുപി വിഭാഗം കുട്ടികള്‍ക്കായി പദ്യപാരായണം (മലയാളം), ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം, പദ്യ പാരായണം (മലയാളം) എന്നിവയാണ് സംഘടിപ്പിക്കുന്നത്. ക്വിസ് മത്സരത്തിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കാം. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ജൂലൈ 12 വെള്ളിയാഴ്ചയ്ക്കുമുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും ഫോണ്‍:8547658371,7907133632,9447105821.

 

Related Articles

Back to top button
error: Content is protected !!