ChuttuvattomThodupuzha

രാഹുല്‍ഗാന്ധി ഹിന്ദുക്കള്‍ക്ക് എതിരെ നടത്തിയ പ്രസംഗം മുഴുവന്‍ ഹൈന്ദവ സമൂഹത്തേയും അവഹേളിക്കുന്നത് : ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ജി.ജയകൃഷ്ണന്‍

തൊടുപുഴ : ലോക്‌സഭയില്‍ രാഹുല്‍ഗാന്ധി ഹിന്ദുക്കള്‍ക്ക് എതിരെ നടത്തിയ പ്രസംഗം മുഴുവന്‍ ഹൈന്ദവ സമൂഹത്തേയും അവഹേളിക്കുന്നതാണെന്ന് ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡന്റ് പി.ജി.ജയകൃഷ്ണന്‍ പറഞ്ഞു. ഹിന്ദു ഐക്യവേദി തൊടുപുഴ താലൂക്ക് സമിതിയുടെ നേതൃത്വത്തില്‍ നടനപ്രതിഷേധ പ്രകടനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് സംഘചാലക് കെ.എന്‍.രാജു മുഖ്യ പ്രഭാഷണം നടത്തി.യോഗത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ.ശ്രീകുമാര്‍ ഹിന്ദു ഐക്യവേദി ഭാരവാഹികളായ കെ.എസ്.സലിലന്‍, പി.ജി.റജിമോന്‍, ഗിരീഷ് കുമാര്‍, സുരേഷ്‌കണ്ണന്‍, എന്‍.കെ.പ്രസാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!