ArakkulamLocal Live

പതിപ്പള്ളി ട്രൈബല്‍ സ്‌കൂളില്‍ വായനാദിനം വര്‍ണാഭമായി

അറക്കുളം : പതിപ്പള്ളി ട്രൈബല്‍ സ്‌കൂളില്‍ വായനാദിനം ആചരിച്ചു. പ്രശസ്ത സാഹിത്യകാരിയും, റിട്ട. ഹെഡ്മിസ്ട്രസ്സുമായ കെ.കലാദേവി സ്‌കൂള്‍ ലൈബ്രറിക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്തും കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കിയും വായനാ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മറ്റി ചെയര്‍മാന്‍ പി.ജി ജനാര്‍ദ്ധനന്‍ അധ്യക്ഷത വഹിച്ചു. വായനാദിനാഘോഷത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ കവിതകളും, കഥകളും ചിത്രങ്ങളും അടങ്ങിയ കൈപ്പുസ്തകം ഏറെ ശ്രദ്ധേയമായി. കലാ സാഹിത്യവേദിയുടേയും, സ്‌കൂളിലെ ഭാഷാ, ആരോഗ്യ,കലാ, കായിക, ജൈവ, എക്കോ ക്ലബ്ബുകളുടെയും ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പി.ഏ.വേലുക്കുട്ടന്‍ നിര്‍വഹിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് എന്‍.ടി വത്സമ്മ മുഖ്യ പ്രഭാഷണം നടത്തി. മാസ്റ്റര്‍ കാര്‍ത്തിക്ക് സജി വായനാദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. സ്റ്റാഫ് സെക്രട്ടറി കെ.എസ് സിജിമോള്‍ , പി.എം അനിത എന്നിവര്‍ പ്രസംഗിച്ചു. വിവിധ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ വായനാദിനാചരണാഘോഷത്തിന് മാറ്റേകി.

Related Articles

Back to top button
error: Content is protected !!