സെറ്റോ സംഘടനകൾ ജനുവരി 24ന് പണിമുടക്ക് നടത്തും


തൊടുപുഴ: സെറ്റോ സംഘടനകൾ ജനുവരി 24ന് പണിമുടക്ക് നടത്തും.സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ലഭിക്കുവാനുള്ള ആറ് ഗഡു കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, 2019 ലെ ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക,ലീവ് സറണ്ടർ പുന:സ്ഥാപിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ ജീവനക്കാരും അധ്യാപകരും സമരത്തിൽ പങ്കെടുക്കും. തൊടുപുഴ രാജീവ് ഭവനിൽ നടത്തിയ ഇടുക്കി ജില്ലാ സമര പ്രഖ്യാപന കൺവെൻഷൻ ഖാദി ബോർഡ് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്ര. ബി. എസ് രാജീവ് ഉദ്ഘാടനം ചെയ്തു.സെറ്റോ ജില്ലാ കൺവീനർ വി.എം ഫിലിപ്പച്ചൻ അധ്യക്ഷത വഹിച്ചു
ജീവനക്കാർക്കും അധ്യാപകർക്കും നൽകുവാനുള്ള 40000 കോടി രൂപയുടെ ആനുകൂല്യങ്ങൾ നിഷേധിച്ച ഇടത് സർക്കാർ കോടികൾ മുടക്കി നടത്തുന്ന നവകേരള സദസിലെ ധൂർത്ത് പ്രതിഷേധാർഹമാണ്.പണിമുടക്ക് വിളംബര പ്രചരണ വാഹന ജാഥ കാസർഗോഡ് നിന്നും ഡിസംബർ നാലിന് ആരംഭിച്ച് ഡിസംബർ 16 ന് തിരുവനന്തപുരത്ത് സമാപിക്കും.എൻജിഒ അസോസിയേഷൻ സംസ്ഥാന സെക്ര. രഞ്ചു കെ മാത്യു മുഖ്യപ്രഭാഷണം നടത്തി. സെറ്റോ നേതാക്കളായ എൻ.ജി.ഒ.എ ഷിഹാബ് പരീത്, കെപിഎസ്ടിഎ ഡെയിസൺ മാത്യു, കെഎംസിഎസ്എ മനോജ് കുമാർ എൻ,കെബിഇയു അനു എം.ആർ,കെഎസ്പിഎസ്എസ്എ റോയി ജോർജ്, ഷാജി ദേവസ്യ, സി.എസ് ഷെമീർ , സാജു മാത്യു, എന്നിവർ പ്രസംഗിച്ചു.
