ChuttuvattomThodupuzha

സ്‌കൂളും പരിസരവും ശുചീകരിച്ച് സേവാഭാരതി

തൊടുപുഴ : കാഞ്ഞിരമറ്റം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സേവാഭാരതി മുനിസിപ്പല്‍ സമിതിയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ പിറ്റിഎ യുടെ സഹകരണത്തോടെ പരിസരശുചീകരണം നടത്തി. സ്‌കൂള്‍ പരിസരം, ഗ്രൗണ്ട്, പ്ലേ ഏരിയ, ഗാര്‍ഡന്‍ എന്നിവിടങ്ങളിലെ ചപ്പുചവറുകളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും നീക്കം ചെയ്ത് വൃത്തിയാക്കി സ്‌കൂള്‍ പരിസരത്ത് രൂക്ഷമായിരുന്ന ഇഴ ജന്തുക്കളുടെയും, കൊതുകിന്റെയും ശല്യത്തിന് പരിഹാരമായി ബ്ലീച്ചിംഗ് നടത്തി. സ്‌കൂളിലെ കിണര്‍ നേരത്തെ വൃത്തിയാക്കിയിരുന്നു. സേവാഭാരതി മുനിസിപ്പല്‍ സമിതി സെക്രട്ടറി ഹരിശാന്ത്, ട്രഷറര്‍ എ.ജി. കൃഷ്ണകുമാര്‍, കണ്‍വീനര്‍ നാരായണന്‍, സോമശേഖരന്‍, സേവ പ്രവര്‍ത്തകരും, സ്‌കൂള്‍ പ്രഥമാധ്യാപിക അമ്പിളി അപ്പുക്കുട്ടന്‍, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ശ്രീജ, പിറ്റിഎ പ്രസിഡന്റ് സി.ജി. സോമശേഖരന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ ശുചീകരണ യജ്ഞത്തില്‍ സ്‌കൂള്‍ കുട്ടികളും മാതാപിതാക്കളും പൂര്‍വ്വവിദ്യാര്‍ത്ഥികളും പ്രദേശവാസികളും പങ്കുചേര്‍ന്നു.

 

Related Articles

Back to top button
error: Content is protected !!