മൂലമറ്റത്ത് സ്ത്രീകള്‍ക്കായി ഷീ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു


തൊടുപുഴ: കേരള സര്‍ക്കാര്‍ ആയുഷ് ഹോമിയോപതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി അറക്കുളം പഞ്ചായത്തും ഗവ: ഹോമിയോ ഡിസ്‌പെന്‍സറിയും സംയുക്തമായി ഷീ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. സെന്റ് ജോസഫ്‌സ് കോളേജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെയും സി.ഡി.എസ് യൂണിറ്റിന്റെയും സഹകരണത്തോടെയാണ് മൂലമറ്റത്ത് സ്ത്രീകള്‍ക്കായി ഷീ മെഡിക്കല്‍ ക്യാമ്പ് ഒരുക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ.എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ഷിബു ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.എല്‍. ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. സുബിജോമോന്‍, ഗീത തുളസീധരന്‍, ജൂണ ടെസ്ലിന്‍ മാത്യൂ എന്നിവര്‍ പ്രസംഗിച്ചു. ഡോക്ടര്‍മാരായ ആഷ മോള്‍ കെ.എന്‍., രജ്ജിന്‍ രാജ്, ഐശ്വര്യ ദേവി ചന്ദ്രന്‍ എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
