ChuttuvattomThodupuzha
സ്‌നേഹ സ്പര്‍ശം പദ്ധതി; മുളളരിങ്ങാട് വീട് നിര്‍മ്മിച്ചു നല്‍കി


തൊടുപുഴ: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റ സ്‌നേഹ സ്പര്‍ശം പദ്ധതി പ്രകാരം മുള്ളരിങ്ങാട് വീട് നിര്‍മ്മിച്ചു നല്‍കി. സെന്റ് മേരീസ് ഗത്സീമോന്‍ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഇടവകയില്‍പെട്ട ചിരപ്പുറത്തു സി.സി.മത്തായിക്കാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്. വീടിന്റെ കൂദാശ കര്‍മ്മം നടന്നു. ഫാ. എം.കെ.കുര്യന്‍,ഫാ. പി.വി.ഫിലിപ്പ്, ഫാ. ജിതിന്‍ ജോര്‍ജ് എന്നിവര്‍ കൂദാശാ കര്‍മ്മത്തില്‍ സഹകാര്‍മികരായിരുന്നു. മുള്ളരിങ്ങാട് സെന്റ് മേരീസ് ഗത്സിമോന്‍ ഓര്‍ത്തോഡോക്‌സ് സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ഭവന രഹിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കുന്ന രണ്ടാമത്തെ വീടാണിത്.
